ഹൈക്കോടതി ജഡ്ജി പീഡിപ്പിക്കാന്‍ ശ്രമിച്ചു; വനിതാ ജഡ്ജി രാജിവെച്ചു

JUDJMENTദില്ലി : ഹൈക്കോടതി ജഡ്ജി ശാരീരികമായും, മാനസികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി രാജിവെച്ചു. കഴിഞ്ഞ ജൂലൈ 15 ന് മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റീസിനും മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകര്‍ക്കും പരാതി നല്‍കിയതിന് ശേഷമാണ് രാജിവെച്ചത്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള ഗോളിയോര്‍ വിശാഖ കമ്മറ്റിയുടെ അദ്ധ്യക്ഷ കൂടിയാണ് ഇവര്‍.

കഴിഞ്ഞ ജൂണ്‍മാസത്തില്‍ ജില്ലാ രജിസ്ട്രാറുടെ കൈവശം മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ജഡ്ജി കൊടുത്തയച്ച കത്തിലാണ് ലൈംഗികചുവയുള്ള വാക്കുകള്‍ ഉള്ളതെന്നാണ് പരാതിയില്‍ പറയുന്നത്. ജഡ്ജിയുടെ വീട്ടില്‍ വന്ന് ഐറ്റം ഡാന്‍സ് ചെയ്യാനായി പറഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ വനിതാ ജഡ്ജി ഈ ആവശ്യം നിരസിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ജോലിയില്‍ അലംഭാവം കാണിക്കുകയാണെന്ന് ആരോപിച്ച് അനേ്വഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് നടന്ന അനേ്വഷണത്തില്‍ ജഡ്ജി അലംഭാവം കാണിച്ചില്ലെന്ന് കണ്ടെത്തി.

ഇതേ തുടര്‍ന്ന് ജഡ്ജിയും ഭര്‍ത്താവും ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെത്തി സംഭവത്തെ കുറിച്ച് പരാതിപ്പെട്ടു. ഇതിന് പ്രതികാരമെന്നോണം ജൂലൈ 8 ന് മദ്ധ്യപ്രദേശിലേക്ക് ഇവരെ സ്ഥലം മാറ്റുകയായിരുന്നു.

സംഭവത്തില്‍ വനിതാ ജഡ്ജിയുടെ പരാതി തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആര്‍ എം ലോധ പറഞ്ഞു. പരാതി കിട്ടിയാലുടന്‍ തന്നെ പരിശോധിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഇത് കിട്ടിയാലുടനെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top