Section

malabari-logo-mobile

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്;ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ

HIGHLIGHTS : Media worker KM Basheer's car hit and killed case; High Court stays action to drop murder charge against Sriram

KOCHI 2017 JUNE 03 : Sreeram Venkitaraman IAS . Scene from Manorama news TV conclave at Kochi @ Josekutty Panackal

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ. രണ്ട് മാസത്തേക്കാണ് സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വിചാരണ കോടതി നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത് .നരഹത്യ കുറ്റം നിലനില്‍ക്കുമോ എന്ന കാര്യം പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി .
വിചാരണ കോടതി നടപടി ചോദ്യം ചെയ്തുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് സ്റ്റേ.

sameeksha-malabarinews

കഴിഞ്ഞ ഒക്ടോബര്‍ 19നാണ് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരായ നരഹത്യ വകുപ്പ് ഒഴിവാക്കി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്. കേസിലെ പ്രതികളായ വഫ ഫിറോസിന്റെയും ശ്രീരാം വെങ്കിട്ടരാമന്റെയും വിടുതല്‍ ഹര്‍ജികളിന്‍മേലാണ് തീരുമാനം.

മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിക്കാന്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചു എന്നതാണ് വഫ ഫിറോസിനെതിരായകുറ്റം . എന്നാല്‍ താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സാക്ഷികള്‍ തനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്നുമാണ് വഫയുടെ വാദം.

കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീരാം വെങ്കിട്ടരാമനും കോടതിയെ സമീപിച്ചിരുന്നു

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് മ്യൂസിയത്തിന് സമീപത്തുവെച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്

വഫാ ഫിറോസിന്റെ പേരില്‍ ഉള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം

2020 ഫെബ്രുവരി മൂന്നിനാണ് പ്രത്യേക അന്വേഷണസംഘം ശ്രീരാമനെയും വഫയും പ്രതികളാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!