എംഡിഎംഎ കടത്ത്: നൈജീരിയന്‍ സ്വദേശിയടക്കം 2 പേര്‍ അറസ്റ്റില്‍

HIGHLIGHTS : MDMA trafficking: 2 people including a Nigerian national arrested

malabarinews

കല്‍പ്പറ്റ: മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ കഴിഞ്ഞമാസം 93.84 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ലഹരിക്ക ണ്ണികളെ പിടികൂടി വയനാ ട് പൊലീസ്. നൈജീരിയന്‍ സ്വദേശിയായ ചിക്കാ അബാജുവോ (40), ത്രിപുര അഗര്‍ത്തല സ്വദേശി സന്ദീ പ് മാലിക് (27) എന്നിവരെ യാണ് ബത്തേരി പൊലി സും ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഇരുവരും ബംഗളൂരുവിലെ മൊത്തവ്യാ പാര സംഘത്തില്‍പ്പെട്ടവരാണ്. ബംഗളൂരുവില്‍ ഇവര്‍ താമസി ക്കുന്ന ഫ്‌ലാറ്റില്‍നിന്നാണ് ഇന്‍സ് പെക്ടര്‍ എസ്എച്ച്ഒ എന്‍ പി രാ ഘവന്റെ നേതൃത്വത്തിലുള്ള സം ഘം പിടികൂടിയത്.

sameeksha

കൂട്ടുപ്രതിയാ യിരുന്ന ടാന്‍സാനിയന്‍ സ്വദേ ശി പ്രിന്‍സ് സാംസണ്‍ (25) കഴി ഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതോടെ കേസില്‍ പിടിയിലായ വരുടെ എണ്ണം നാലായി. ഇവരെ ല്ലാം ബംഗളൂരുവിലെ ഗവ. കോ ളേജില്‍ ബിസിഎ വിദ്യാര്‍ഥിക ളാണ്. കുറച്ചു വര്‍ഷങ്ങളായി ഇവര്‍ സംസ്ഥാനത്തേക്ക് എം ഡിഎംഎ ഉള്‍പ്പെടെയുള്ള ലഹ രിവസ്തുക്കള്‍ കടത്തി വരികയാ യിരുന്നു.

മലപ്പുറം ചെറുമുക്ക് സ്വദേശി ഷഫീഖ് പിടിയിലായ സംഭവ ത്തില്‍ തുടരന്വേഷണം നടത്തു ന്നതിനിടെയാണ് ഇവരെല്ലാം വലയിലായത്. സംസ്ഥാനത്ത് ചില്ലറ വില്‍പ്പന നടത്തുന്നതി നും സ്വന്തം ആവശ്യത്തിന് ഉപ യോഗിക്കാനുമായായിരുന്നു ഷഫീഖ് എംഡിഎംഎ കട ത്താന്‍ ശ്രമിച്ചത്. മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും ചില രേഖകളും കണ്ടെടുത്തിട്ടു ണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!