ജർമനിയിൽ നിന്ന് തപാൽ വഴി എംഡിഎംഎ; ഒരാൾ പിടിയിൽ

HIGHLIGHTS : MDMA sent through mail from Germany again; one arrested

കൊച്ചി: കാരിക്കാമുറിക്ക് സമീപത്തെ ഇന്റർനാഷണൽ പോസ്‌റ്റ് ഓഫീസ് വഴി ജർമനിയിൽ നി ന്ന് പാഴ്സലിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ട് കേസിൽ ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.

പാഴ്സലിൽ 17.96 ഗ്രാം എംഡിഎംഎ കട ത്താൻ ശ്രമിച്ചതിന് കടവന്ത്ര ഇന്ദിരനഗർ ഇലഞ്ചേരി ലെയ്ൻ കൊരക്കനശേരി വില്ലയിൽ എം കെ മിർസാഫിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ താ മസസ്ഥലത്തുനിന്ന് ലാപ്ടോ പ്പുകളും രണ്ട് സ്മാർട്ട് ഫോ ണും പിടിച്ചെടുത്തു. ഇയാൾ ഡാർക്ക് വെബ്ബിൽനിന്ന് ക്രിപ് റ്റോ കറൻസിയായ മൊണേ റോ നൽകിയാണ് എംഡി എംഎ ഓർഡർ ചെയ്ത്‌ത്.

sameeksha-malabarinews

12.14 ഗ്രാം എംഡിഎംഎ കട ത്താൻ ശ്രമിച്ചതിന് കോഴി ക്കോട് മെഡിക്കൽ കോളേജ് റോഡിൽ ഭാനു വില്ല ലോ ഡിൽ താമസിക്കുന്ന അർജൻ പട്ടേലിനെതിരെ എക്സൈസ് കേസെടുത്തു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. ഇയാളും ഡാർക്ക് വെബിൽനി ന്ന് ക്രിപ്റ്റോ കറൻസി നൽകി യാണ് മയക്കുമരുന്ന് ഓർഡർ ചെയ്തതെന്ന് എക്സൈസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!