HIGHLIGHTS : Mavoor police find missing woman and child in Delhi
കുന്നമംഗലം : മാവൂരില്‍നിന്ന് മൂന്നിന് കാണാ തായ ഭര്‍തൃമതിയെയും ആറുവയ സ്സുകാരിയായ മകളെയും മാവൂര്‍ പൊലീസ് ഡല്‍ഹിയില്‍നിന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ പ്രാഥമി കാന്വേഷണത്തില്‍ തന്നെ പ്രണ യം നടിച്ച് വശത്താക്കിയ യുവാവി നൊപ്പം യുവതി പോയതാണെന്ന് പൊലീസ് മനസ്സിലാക്കിയിരുന്നു.
തുടര്‍ന്ന് മാവൂര്‍ പൊലീസ് ഇന്‍ സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃ ത്വത്തില്‍ രൂപീകരിച്ച അന്വേഷക സംഘമാണ് യുവതിയെ കണ്ട ത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൈസൂരു, ബം ഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും യുവതിയും സുഹൃത്തും നിലവി ലെ ഫോണുകളും സിംകാര്‍ഡുക ളും ഉപേക്ഷിച്ച് സഞ്ചരിച്ചതി
നാല്‍ ആദ്യാന്വേഷണം പരാജയ പ്പെട്ടു. എന്നാല്‍ യുവാവിന്റെ മുന്‍ കാല ഫോണ്‍കോള്‍ ലിസ്റ്റുകള്‍ ശേഖരിച്ച പൊലീസ് നൂറുകണ ക്കിന് ഫോണ്‍ നമ്പറുകള്‍ പരി ശോധിച്ച് നടത്തിയ അന്വേഷണ ത്തില്‍, യുവതിയെയും കുട്ടിയെ യും കുട്ടി യുവാവ് ഡല്‍ഹി വിമാ നത്താവളത്തില്‍നിന്ന് ഹൈദരാ ബാദിലേക്ക് യാത്രചെയ്യാന്‍ ശ്രമി ക്കുന്നതായി മനസ്സിലാക്കി.
ഉടന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍നി ന്ന് പൊലീസ് സംഘം ഡല്‍ഹിയി ലെത്തുകയായിരുന്നു. പുലര്‍ച്ചെ എയര്‍പോര്‍ട്ടിലെത്തി എയര്‍ ലൈന്‍ ഏജന്‍സിയുമായി ബന്ധ പ്പെട്ട് യാത്രാടിക്കറ്റ് ബ്ലോക്ക് ചെയ്ത പൊലീസ്, സിഐഎ സ്എഫിന്റെ സഹായത്തോടെ യു വാവിനൊപ്പം യുവതിയെയും കൂ ഞ്ഞിനെയും കണ്ടെത്തി നാട്ടിലെ ത്തിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു