പാലക്കാട്: പാലക്കാട് ലോറിയില്‍ കടത്തിയ 3500 ലിറ്ററോളം വരുന്ന സ്പിരിറ്റ് പിടികൂടി. സംഭവത്തില്‍ ലോറിയിലുണ്ടായിരുന്ന അഞ്ചു പേരേയും പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് എലപ്പുള്ളിയില്‍ വെച്ചാണ് പോലീസ് സ്പിരിറ്റ് കൊണ്ടുവന്ന ലോറി പിടികൂടിയത്.
കാലിത്തീറ്റ കയറ്റി വന്ന ലോറിയാണ് ഒളിപ്പിച്ച നിലയില്‍ പൊലീസ് സ്പിരിറ്റ് കണ്ടെത്തിയത്. കാലിത്തീറ്റയെന്ന വ്യാജേന ലോറിയില്‍ സ്പിരിറ്റ് കടത്തുകയായിയിരുന്നു. സ്പിരിറ്റ് ബംഗളൂരുവില്‍ നിന്നും കൊണ്ടുവന്നതാണെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




