നടന്‍ കാളിദാസ് ജയറാമും താരിണി കലിംഗരാരും വിവാഹിതരായി

നടന്‍ കാളിദാസ് ജയറാമും താരിണി കലിംഗരാരും വിവാഹിതരായി. ഗുരുവായൂര്‍ അമ്പലനടയില്‍ രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മുണ്ടും മേല്‍മുണ്ടുമായിരുന്നു കാളിദാസിന്റെ വേഷം. പഞ്ചകച്ചം സ്‌റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണി അണിഞ്ഞത് .മൂന്നുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവര്‍ക്ക് പ്രണയ സാഫല്യം.

വിവാഹത്തില്‍ പ്രമുഖ നടന്‍മാരുള്‍പ്പെടെ ചലച്ചിത്ര രംഗത്തെയും രാഷ്ട്രീയരംഗത്തെയും പ്രശസ്തര്‍ പങ്കെടുത്തു. ഒരു വര്‍ഷം മുന്‍പ് വിവാഹം നിശ്ചയം നടന്ന കാളിദാസിന്റെയും താരണിയുടെയും പ്രീ വെഡിങ് ചടങ്ങുകള്‍ കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഇതില്‍ പങ്കെടുത്തത്.

നീലഗിരി സ്വദേശിയായ തരിണി 2019ല്‍ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പാണ്.2022ലെ മിസ് ദിവാ യൂണിവേഴ്സ് സൗന്ദര്യമത്സരത്തിലും തരിണി പങ്കെടുത്തിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top