തായ്വാനില്‍ വന്‍ ഭൂചലനം, സുനാമി മുന്നറിയിപ്പ്

ടോക്കിയോ: തായ്വാനില്‍ ശക്തമായ ഭൂചലനം.7.4 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ തായ് വാന്‍ തലസ്ഥാനമായ തായ്പേയിലാണ് ഭൂചലനമുണ്ടായത്. തായ്പേയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കി.

ബുധനാഴ്ച രാവിലെയാണ് ഭൂചലനമുണ്ടായത്. തായ്വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. മൂന്ന് മീറ്റര്‍ ഉയരത്തില്‍ സുനാമി തിരമാലകള്‍ എത്തിയേക്കും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top