ഡല്‍ഹിയില്‍ പുള്ളിപ്പുലി ആക്രമണം: 6 പേര്‍ക്ക് പരിക്കേറ്റു

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ വസിറാ ബാദിലുള്ള ജഗത്പുരില്‍ പുള്ളി പ്പുലിയുടെ ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്ക്. തിങ്കള്‍ പു ലര്‍ച്ചെ അഞ്ചോടെയാണ് പു ള്ളിപ്പുലിയുടെ ആക്രമണമുണ്ടാ യത്. പുള്ളിപ്പുലിക്ക് മുന്നില്‍പ്പെ ട്ട നാസിര്‍ അലിയുടെ കഴുത്തി ലാണ് പിടിവീണത്.

ഒപ്പമുണ്ടാ യിരുന്ന സഹോദരന്‍ ഗുഫ്രാന്‍ ബഹളംവച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ വടികളുമായി പുള്ളി പ്പുലിയെ അടിച്ചോടിച്ചു. സമീപ ത്തുണ്ടായിരുന്ന കുട്ടികള്‍ക്കു നേരെയും പുള്ളിപ്പുലി പാഞ്ഞടുത്തു. ഇവരെ രക്ഷിക്കുന്നതിനി ടെ അറുപത്തഞ്ചുകാരന് പരിക്കേറ്റു. ഒരു വീടിനുള്ളില്‍ കയ റിയ പുള്ളിപ്പുലിയെ പൂട്ടിയിട്ടശേ ഷം അഗ്‌നിരക്ഷാ സേനാംഗ ങ്ങള്‍ അഞ്ചരമണിക്കൂര്‍ നീണ്ട ദൗത്യത്തിലൂടെയാണ് പിടികൂടി യത്. കഴിഞ്ഞവര്‍ഷം ഡിസംബ റില്‍ സൗത്ത് ഡല്‍ഹിയിലെ നഗരപ്രദേശമായ സൈനിക് ഫാമിലും പുള്ളിപ്പുലി എത്തിയി രുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top