ഇന്തോനേഷ്യയിൽ വന്‍ ഭൂചലനം; സൂനാമി മുന്നറിയിപ്പ്

ജക്കാർത്ത : കിഴക്കന്‍ ഇന്തോനേഷ്യയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി റിപ്പോര്‍ട്ട്. വടക്കൻ മാലുക്കു പ്രവിശ്യയിലെ ടെർനേറ്റിൽ നിന്ന് 120 കിലോമീറ്റർ അകലെയായിട്ടാണ് പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 6:48 ന് മൊളൂക്ക കടലിൽ 35 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ആളപായമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടില്ല.

സമീപ ദ്വീപുകൾക്ക് സൂനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രഭവകേന്ദ്രത്തിൽ നിന്ന് 1,000 കിലോമീറ്റർ സൂനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് യുഎസ്ജിഎസ് മുന്നറിയിപ്പ് .ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ എന്നീ രാജ്യങ്ങളുടെ തീരങ്ങളിൽ തിരമാലകളെത്തിയേക്കാമെന്ന് പസഫിക് സൂനാമി മുന്നറിയിപ്പ് കേന്ദ്രവും അറിയിച്ചിട്ടുണ്ട്. ഗുവാം, ജപ്പാൻ, പാപുവ ന്യൂ ഗിനിയ, തായ്‌വാൻ എന്നിവയുടെ തീരങ്ങളിൽ മുന്നറിയിപ്പ്ണ്ട്.

Share news
error: Content is protected !!
Scroll to Top