
ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്‍റെ ഓർമ പുതുക്കി ഇന്ന് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നു. കുരിശുമരണം വരിക്കുന്നതിനുമുൻപ് യേശു തന്റെ 12 ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ചതും, വിശുദ്ധ കുർബാന എന്ന കൂദാശ സ്ഥാപിച്ചതും അനുസ്മരിച്ചാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്.
ദേവാലയങ്ങളിൽ വ്യാഴാഴ്ച വൈകീട്ട് തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷാച്ചടങ്ങും ഉണ്ടായിരിക്കും. അന്ത്യത്താഴത്തിന്‍റെ സ്മരണയില്‍ ക്രൈസ്തവര്‍ വീടുകളില്‍ വൈകിട്ട് പെസഹാ അപ്പം മുറിക്കും.
കടന്നുപോക്ക് എന്നാണ് പെസഹാ എന്ന വാക്കിൻ്റെ അർഥം.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




