കുവൈത്തില്‍ മസാജ് പാര്‍ലറില്‍ റെയ്ഡ്;10 പേര്‍ അറസ്റ്റില്‍;വ്യാപക പരിശോധന

കുവൈത്ത് സിറ്റി: മസാജ് പാര്‍ലറില്‍ നടത്തിയ റെയ്ഡില്‍ പത്തുപേരെ അറസ്റ്റ് ചെയ്തു. മഹ്‌ലബൂയില്‍ പ്രര്‍ത്തിച്ചുവരുന്ന സെക്ഷ്വല്‍ മസാജ് പാര്‍ലറിലാണ് പരിശോധന നടന്നത്. യാതൊരു ലൈസന്‍സുമില്ലാതെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നതെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

ഫിലിപ്പീന്‍ സ്വദേശികളായ പത്തുപേരാണ് അറസ്റ്റിലായിരിക്കുന്നത്. പുരുഷന്‍മാര്‍ക്ക് വേണ്ടി പ്രവര്‍ക്കുന്ന ഈ പാര്‍ലറില്‍ നിന്ന് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ സെക്‌സ് ഉപകരണങ്ങളും സൗന്ദര്യ വര്‍ധക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ അനധികൃതമായി രാജ്യത്തിന്റെ പലഭാഗങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ പരിശോധന നടത്തിവരുന്നത്.

Related Articles