താനൂര്‍ സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

റാസല്‍ഖൈമ: താനൂര്‍ തയ്യില്‍ കോരാട് കുഞ്ഞാമ്മുവിന്റെ മകന്‍ പിലാത്തോട്ടില്‍ സെയ്തലവി(45) റാസല്‍ഖൈമയില്‍ നിര്യാതനായി. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

16 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്തുവരികയായിരുന്ന ഇദേഹം റാക് കറാന്‍ റൗണ്ടെബൗട്ടിന് സമീപമുള്ള അല്‍ ഹയായി അല്‍ സഹ്ബിയ സലൂണില്‍ ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചു.

ഉമ്മ:പത്തുമ്മ. ഭാര്യ: സുനീറ. അഞ്ച് മക്കളുണ്ട്.

Related Articles