
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വീണ്ടും രോഗികളുടെ കൂട്ടമരണം. 12 നവജാതശിശുക്കളുള്‍പ്പെടെ 24 രോഗികള്‍ മരിച്ചു. നന്ദേഡിലെ
ശങ്കര്‍ റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനുള്ളിലാണ് 24 രോഗികള്‍ മരിച്ചത്.
അതേസമയം, മരണത്തില്‍ പ്രതികരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. ആവശ്യത്തിന് മരുന്നും ജീവനക്കാരുമില്ലാത്തതാണ് ദുരന്തത്തിന് കാരണമെന്ന് ഹോസ്പിറ്റല്‍ ഡീന്‍ പ്രതികരിച്ചു. നിരവധി ജീവനക്കാരെ സ്ഥലം മാറ്റിയതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ചില ദിവസങ്ങളില്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്ത രീതിയിലുള്ള തിരക്കുണ്ടാവാറുണ്ടെന്നും അധികൃതര്‍ പ്രതികരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



