പരപ്പനങ്ങാടി ; പരപ്പനങ്ങാടി റെയില്‍വേ പ്ലാറ്റ്‌ഫോറത്തില്‍ അവശനിലയില്‍ കണ്ടെത്തിയ യുവാവിനെ അടിയന്തര പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചു. രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോറത്തിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് യുവാവിനെ അവശനിലയില്‍ കണ്ടെത്തിയത് തുടര്‍ന്ന് റെയില്‍വേ ക്ലീനിങ് സ്റ്റാഫും പോട്ടര്‍മാരും ചേര്‍ന്ന് സഹായം എത്തിക്കുകയും അതേസമയം യാത്രക്കാരനായി പ്ലാറ്റ്‌ഫോറത്തില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തു.
തുടര്‍ന്ന് സ്റ്റേഷന്‍ സൂപ്രണ്ട് മനോജ് ജി എസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ആളെ തിരിച്ചറിഞ്ഞിട്ടില്ല ഇയാള്‍ സ്റ്റോപ്പ് മാറി പരപ്പനങ്ങാടി സ്റ്റേഷനില്‍ ഇറങ്ങിയതാണെന്ന് കരുതുന്നു
റെയില്‍വേക്ലീനിങ് സ്റ്റാഫുകള്‍ ആയ ജയലക്ഷ്മി വിനീത , റെയില്‍വേ പോര്‍ട്ടര്‍ മനോഹരന്‍ , ഷഫീഖ് കളരിക്കല്‍ എന്നിവരാണ് പ്രാഥമിക ശുശ്രൂഷ നല്‍കിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




