സ്വര്‍ണ വ്യാപാരിയെ മുഖംമൂടി സംഘം ആക്രമിച്ചു; സ്‌കൂട്ടര്‍ തട്ടിയെടുത്തു

പെരിന്തല്‍മണ്ണ : സ്വര്‍ണ ശുദ്ധീകരണ സ്ഥാപന ഉടമയെ മൂന്നംഗ മുഖംമൂടി സംഘം ആക്രമിച്ച് സ്‌കൂട്ടര്‍ തട്ടിയെടുത്തു. പെരിന്തല്‍മണ്ണ ടൗണിലെ ദര്‍ശന്‍ ഗോള്‍ഡ് ഉടമ സുരേഷ് സേട്ടിനെയാണ് ആക്രമിച്ചത്.

ചൊവ്വ രാത്രി പതിനൊന്നോടെയായിരുന്നു ആക്രമണം. സുരേഷ് സേട്ട് കടപൂട്ടി കാവുങ്ങല്‍പറമ്പ് റോഡിലൂടെ വീട്ടിലേക്ക് പോകുകയായിരുന്നു. എതിരെ ബൈക്കില്‍ വന്ന അക്രമികള്‍ സുരേഷിന്റെ സ്‌കൂട്ടറിലിടിച്ചു. നിലത്തുവീണ സുരേഷിന്റെ മുഖത്ത് മുളകുപൊടി വിതറി. എഴുന്നേറ്റപ്പോള്‍ മര്‍ദിക്കാന്‍ ശ്രമിച്ചു.

ഭയന്നോടിയ സുരേഷ് നാട്ടുകാരുമായി തിരിച്ചെത്തിയപ്പോഴേക്കും അക്രമികള്‍ സ്‌കൂട്ടറുമായി കടന്നിരുന്നു. സ്‌കൂട്ടറില്‍ സ്വര്‍ണമുണ്ടെന്ന് കരുതിയാകാം ആക്രമണമെന്നാണ് സംശയിക്കുന്നത്. എന്നാല്‍, സ്വര്‍ണം കടയിലെ ലോക്കറില്‍ സൂക്ഷിച്ചതിനാല്‍ നഷ്ടമായില്ല. ഇതിന്റെ താക്കോല്‍ സൂക്ഷിച്ച ബാഗ് സ്‌കൂട്ടറിലായിരുന്നു.

പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top