കൊണ്ടോട്ടി കീഴിശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് ; പ്രതി പിടിയില്‍

കൊണ്ടോട്ടി : കീഴിശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതി അസം സ്വദേശി ഗുല്‍സാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം . കീഴ്ശ്ശേരി മഞ്ചേരി റൂട്ടില്‍ ഇസ്സത്ത് സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. അസം സ്വദേശിയായ അഹദുല്‍ ഇസ്ലാമാണ് മരിച്ചത്.

വഴിയാത്രക്കാരനായ അഹദുല്‍ ഇസ്ലാമിനെ ഗുഡ്‌സ് ഓട്ടോയിലെത്തിയ ഗുല്‍സാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. റോഡില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നത്.

യുവാവിനെ ഇടിച്ചിട്ട ശേഷം ഗുഡ്‌സ് ഓട്ടോ നിര്‍ത്താതെ പോവുകയായിരുന്നു. അപകടം നടന്ന ഉടനെ സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ യുവാവിനെ മഞ്ചേരി മെഡിക്കല്‍ കൊളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top