
ദില്ലി: സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ് ദില്ലിയില്‍. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കാണാനും സമയം ചോദിച്ചിട്ടുണ്ട്. സമയം ലഭിച്ചില്ലെങ്കില്‍ നിവേദനം കൊടുക്കുമെന്നും ആശ പ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് വിഷയമടക്കം ഇതില്‍ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആശാ വര്‍ക്കര്‍മാര്‍, എയിംസ് തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ട് ഉന്നയിക്കും. കാസര്‍കോട്, വയനാട് മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ത്യമാക്കാന്‍ പിന്തുണ തേടും. ക്യൂബന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകളും ഇന്ന് നടക്കും. ആരോഗ്യ രംഗത്തെ നൂതന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ആശ കേന്ദ്ര പദ്ധതിയാണ്. ഈ പദ്ധതി തുടങ്ങിയ കാലത്ത് ഇറക്കിയ ഗൈഡ് ലൈനില്‍ സ്ത്രീ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നാണ് ആശമാരെ വിശേഷിപ്പിക്കുന്നത്. അതില്‍ മാറ്റം വരുത്തുന്നതടക്കം ആവശ്യപ്പെടും. കേന്ദ്രമാണ് ഇന്‍സെന്റീവ് ഉയര്‍ത്തേണ്ടത്. എല്ലാ കണക്കുകളും നിയമസഭയില്‍ വച്ചിട്ടുണ്ട്. അത് പൊതുരേഖയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം തിരുവനന്തപുരത്ത് ആശ പ്രവര്‍ത്തകരുടെ നിരാഹാര സമരം തുടങ്ങി. ഓണറേറിയം 21000 ആക്കണമെന്ന പ്രധാന ആവശ്യം ഉന്നയിച്ചാണ് ആശമാര്‍ മൂന്നാം ഘട്ടമായി നിരാഹാര സമരത്തിലേക്ക് കടക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




