
2025 ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ടവര്‍, നേരത്തെ അടച്ച രണ്ടു ഗഡു തുകയായ 2,72,300രൂപക്കു പുറമെ ഇനി അടക്കാനുള്ള തുക 2025 ഏപ്രില്‍ 3-നകം അടക്കേണ്ടതാണെ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലര്‍ നമ്പര്‍ 36 പ്രകാരം അറിയിച്ചിരിക്കുന്നു. അപേക്ഷകര്‍ ഹജ്ജ് അപേക്ഷയില്‍ രേഖപ്പെടുത്തിയ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് അടിസ്ഥാനത്തിലാണ് തുക അടവാക്കേണ്ടത്. തീര്‍ത്ഥാടകര്‍ അവരുടെ കവര്‍ നമ്പര്‍ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പരിശോധിച്ചാല്‍ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുതാണ്. ഇപ്പോള്‍ പ്രഖ്യാപിച്ച തുക താല്‍ക്കാലികവും, ആവശ്യമെങ്കില്‍ മാറ്റത്തിനു വിധേയവുമായിരിക്കും.
എമ്പാര്‍ക്കേഷന്‍ പോയിന്റ്അടിസ്ഥാനത്തില്‍
ഒരാള്‍ക്ക്ഇനി അടക്കാനുള്ള തുക
(3rd Installment)
കോഴിക്കോട് 97,950
കൊച്ചി 54,350
കണ്ണൂര്‍ 57,600
അപേക്ഷാ ഫോറത്തില്‍ ബലികര്‍മ്മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍, ആ ഇനത്തില്‍ 16,600 രൂപ കൂടി അധികം അടക്കണം.
ഇന്‍ഫന്റിന് (2-വയസ്സിന് താഴെയുള്ള കുട്ടികള്‍ ഉള്ളവര്‍) കോഴിക്കോട് എമ്പാര്‍ക്കേഷന്‍ -19,250 രൂപ, കൊച്ചിന്‍ എമ്പാര്‍ക്കേഷന്‍ -14,000 രൂപ, കണ്ണൂര്‍ എമ്പാര്‍ക്കേഷന്‍ -16,300 രൂപ എന്ന നിരക്കിലുള്ള തുക കൂടി അടക്കേണ്ടതാണ്.
ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പെയ്‌മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാവുന്നതാണ്. ഓണ്‍ലൈന്‍ ആയും പണമടക്കാവുന്നതാണ്. അടക്കേണ്ട തുക സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെബ്‌സൈറ്റ്: www.hajcommittee.gov.in.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




