
കടലുണ്ടി:കടലുണ്ടിയില്‍ ദുര്‍ ഭരണമാണ് നടക്കുന്നതെന്ന് ആരോപിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.വൈ.എഫ് മാര്‍ച്ച് നടത്തി. ഇത് ദുര്‍ ഭരണത്തിനെതിരെ നോ കോംപ്രമൈസ് എന്ന മുദ്രാവാക്യവുമായ് യു.ഡി. വൈ. എഫ് പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
ചാലിയപ്പാടത്തു നിന്നും ആരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് നൂറു മീറ്റര്‍ അകലെ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ മറച്ചിടാനുള്ള പ്രവര്‍ത്തകരുടെ ശ്രമം ഫറോക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം വിഫലമാക്കി.പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.അനൂപ്, ആര്‍.എസ്.വിനയന്‍, ടി.പി.സജി എന്നിവരും സ്ഥലത്തെത്തിയിരുന്നു.
മാര്‍ച്ച് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു.നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും കണ്‍മുന്നില്‍ വെച്ച് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തിയിട്ടും പോലീസ് നിഷ്‌ക്രിയത്ത്വം കാണിക്കുകയാണ് ചെയ്തതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഡി.സി.സി. ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് പി.വി.അന്‍വര്‍ ഷാഫി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ കെ.കെ. ആലിക്കുട്ടി, യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡണ്ട് അഡ്വ: പി.വി. മുഹമ്മദ് ഷാഹിദ്, ആഷിഖ് പിലാക്കല്‍, ഹമീദ് പട്ടത്താനം, റഹ്‌മത്തുള്ള തൊണ്ടിക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




