HIGHLIGHTS : Excise with 'Vijaya Mantra' against drugs

വളാഞ്ചേരി :വിദ്യാര്‍ത്ഥികളെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുക അതിലൂടെ ലഹരി വസ്തുക്കളുടെ പിടിയില്‍ അകപ്പെടാതെ രക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായി ശ്രദ്ധ നേര്‍ക്കൂട്ടം കമ്മിറ്റികളുടെ സഹകരണത്തോടെ വളാഞ്ചേരി സഫ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിലൂന്നിയുള്ള ജീവിതവിജയത്തെ പറ്റി VIJAY MANTHRA – a way to success എന്ന പേരില്‍ മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു.
കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിച്ച പരിപാടി മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജയരാജ് പി കെ ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷന്‍ മലപ്പുറം ജില്ലാ ലൈസണ്‍ ഓഫീസര്‍ ബിജു പി സ്വാഗതം പറഞ്ഞ ചടങ്ങിന് സഫ കോളേജ് പ്രിന്‍സിപ്പല്‍ നിധിന്‍ പി വി അധ്യക്ഷത വഹിച്ചു. കോളേജ് നേര്‍ക്കൂട്ടം ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ശ്രീ മുജീബ് കെ ചടങ്ങിന് നന്ദി പറഞ്ഞു. ജീവിത വിജയത്തെക്കുറിച്ചും അതിലേക്കുള്ള വഴികളെക്കുറിച്ചും പ്രതിബന്ധങ്ങളെ കുറിച്ചും മൂല്യങ്ങളെക്കുറിച്ചും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ക്ലാസ് എടുത്തു.
തുടര്‍ന്ന് ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ മോട്ടിവേഷണല്‍ ട്രെയിനര്‍ ശ്രീ മനു ആന്റണി ജീവിത വിജയത്തിന് ഉതകുന്ന Self Awareness, Critical Thinking, Effective Communication, Decision Making തുടങ്ങിയ ലൈഫ് സ്‌കില്ലുകളെക്കുറിച്ച് ക്ലാസ് എടുത്തു. 150 ബിരുദ വിദ്യാര്‍ഥികള്‍ ക്ലാസില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു