ഓട്ടോ-ചുമട്ടു തൊഴിലാളികള്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്ത് ജെസിഐ

പരപ്പനങ്ങാടി: ഓട്ടോ-ചുമട്ടു തൊഴിലാളികള്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്ത് ജെസിഐ പരപ്പനങ്ങാടി. അഞ്ചപ്പുര, പുത്തിരിക്കല്‍, ബസ്സ്റ്റാന്‍ഡ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ഓട്ടോ തൊഴിലാളികള്‍ക്കും ചുമട്ടു തൊഴിലാളികള്‍ക്കുമാണ് മാസ്‌കുകള്‍ വിതരണം ചെയ്തത്.
പ്രസിഡന്റ് ഫിറോസ് പുല്‍കുഴിയില്‍, കൗണ്‍സിലര്‍ നൗഫല്‍ ഇല്ലിയന്‍,
ഉണ്ണികൃഷ്ണന്‍, ആസിഫ് അഹമ്മദ്, ഗഫൂര്‍ കുഞ്ഞാവാസ്, ഷൗക്കത്ത് ഷാസ്. ഹസീബ് അല്‍ അമീന്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top