Section

malabari-logo-mobile

ഹെല്‍ത്ത് സെന്ററില്‍ ഫാര്‍മസിസ്റ്റ് ഇല്ല: പരപ്പനങ്ങാടി നഗരസഭാ കൗണ്‍സിലര്‍മാരുടെ മാര്‍ച്ച്

HIGHLIGHTS : പരപ്പനങ്ങാടി:  നെടുവ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ അടിയന്തരമായി ഫാര്‍മസിസ്റ്റിനെ നിയമിക്കണമെന്ന് ആവിശ്യപ്പെട്ട് പരപ്പനങ്ങാടി ജനകീയമുന്നണി കൗണ്...

പരപ്പനങ്ങാടി:  നെടുവ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ അടിയന്തരമായി ഫാര്‍മസിസ്റ്റിനെ നിയമിക്കണമെന്ന് ആവിശ്യപ്പെട്ട് പരപ്പനങ്ങാടി ജനകീയമുന്നണി കൗണ്‍സിലര്‍മാരുടെ മാര്‍ച്ച്. ചെട്ടിപ്പടി ഹെല്‍ത്ത് സെന്റര്‍ പരിസരത്തുനിന്നും നഗരസഭയിലേക്കാണ് മാര്‍ച്ച് നടത്തിയത്. നാളെ തന്നെ നിയമനം നടത്താമെന്ന ഉറപ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സമരം താത്കാലികമായി നിര്‍ത്തിവെച്ചതായി പ്രതിപക്ഷകൗണ്‍സിലര്‍ ദേവന്‍ ആലുങ്ങല്‍ പറഞു.

ദിനംപ്രതി പകല്‍ 350 രോഗികളെങ്ങിലും ഔട്ട് പേഷ്യന്റായി ഈ ആശുപത്രിയില്‍ എത്തുന്നുണ്ട്. മൂന്ന് ഫാര്‍മസിസ്റ്റ് പോസ്റ്റുകളാണ് ഇവിടെയുള്ളത്. നിലിവില്‍ താത്ക്കാലികമായി നിയമിച്ച ഒരു ഫാര്‍മസിസ്റ്റ് വൈകീട്ടത്തെ ഓപി സമയത്താണ് ജോലി ചെയ്യുന്നത്. ഈ വിഷയം പരിഹരിക്കാന്‍ കഴിഞ്ഞമാസം നഗരസഭ കൗണ്‍സില്‍ രണ്ടുപേരെ താത്ക്കാലികമായി രണ്ടുദിവസത്തിനകം നിയമിക്കാന്‍ ഐക്യകണ്‌ഠേനെ തീരുമാനിച്ചിരുന്നു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും ഈ നിയമനം നടത്തിയില്ലെന്ന ആക്ഷേപമാണ് ജനകീയമുന്നണി കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തുന്നത്. ഇതുകാണിച്ച് മെഡിക്കല്‍ ഓഫീസര്‍ മൂന്ന് തവണ നഗരസഭക്ക് കത്ത് നല്‍കിയെന്നും ഇവര്‍ പറയുന്നു.
വ്യാഴാഴ്ച രാവിലെയാണ് കൗണ്‍സിലര്‍മാര്‍ ഇക്കാര്യമന്വേഷിക്കാന്‍ ഹെല്‍ത്ത് സെന്ററിലെത്തുകയും പിന്നീട് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തത്. തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ ജമീല ടീച്ചര്‍, വൈസ് ചെയര്‍മാന്‍എച്ച് ഹനീഫ , മുനിസിപ്പല്‍ സെക്രട്ടറി എന്നിവരുമായി ചര്‍ച്ച നടത്തി സമരം അവസാനിപ്പിച്ചത്.

sameeksha-malabarinews

മാര്‍ച്ചില്‍് ദേവന്‍ ആലുങ്ങല്‍, ഹനീഫ കൊടപ്പാളി, നൗഫല്‍ ഇല്യന്‍, കെപിഎം കോയ, അഷറഫ് ഷിഫ, നാസര്‍, ശ്രുതി, പഞ്ചാര ഷറഫു, ബിന്ദു, സുമംഗല, ശ്യാമള, ആയിഷാബി, ലത, കെസി അലിക്കുട്ടി, ഇടി സുബ്രഹ്മണ്യന്‍,ഗീത കോണിക്കല്‍,എന്നിവര്‍ പങ്കെടുത്തു.

ഇതേസമയം തന്നെ രോഗികളുടെ ചികിത്സക്കാവിശ്യമായ മരുന്നും, ഡോക്ടര്‍മാരും, ഫാര്‍മസിസ്റ്റും ഇല്ലെന്നും ആരോപിച്ച് പരപ്പനങ്ങാടി ഡവലപ്പ്‌മെന്റ് ഫോറം പ്രവര്‍ത്തകര്‍ മെഡിക്കല്‍ ഓഫീസറെ തടഞ്ഞു. ഒരാഴ്ചക്കകം വിഷയം പരിഹരിക്കുമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചതായി പിഡിഎഫ് ഭാരവാഹികളായ ടി.അബ്ദുല്‍ റഹീം, റഹീം കുണ്ടൂര്‍, ഉമ്മര്‍ പുത്തരിക്കില്‍ എന്നിവര്‍ അറിയിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!