Section

malabari-logo-mobile

ഇന്ത്യയിലെ ആദ്യ കൊറോണ മരണം കര്‍ണ്ണാടകയില്‍

HIGHLIGHTS : ബംഗളൂരു ഇന്ത്യയിലെ ആദ്യത്തെ കൊറാണ വൈറസ് ബാധയെ തുടര്‍ന്നുള്ള മരണം കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തു. കല്‍ബുര്‍ഗിയിലുള്ള ആശുപത്രിയില്‍ ചികിത്സയില്‍ ...

ബംഗളൂരു ഇന്ത്യയിലെ ആദ്യത്തെ കൊറാണ വൈറസ് ബാധയെ തുടര്‍ന്നുള്ള മരണം കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തു. കല്‍ബുര്‍ഗിയിലുള്ള ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി(79) എന്നവരാണ് മരണപ്പെട്ടത്

ഫെബ്രുവരി 29 ന് ഉംറ കഴിഞ്ഞ് സൗദി അറേബ്യയില്‍നിന്ന് തിരിച്ചെത്തിയ ഇദ്ദേഹത്തിന് ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.
ഫെബ്രുവരി 20 മുതല്‍ ഇദ്ദേഹം സൗദിയില്‍ ഉണ്ടായിരുന്നു. നാട്ടിലെത്തിയ ഇദ്ദേഹത്തിന് മാര്‍ച്ച് ആറിന് പനിയും ചുമയും ആരംഭിച്ചു. രണ്ട് ദിവസം വീട്ടില്‍ ഡോക്ടറെത്തി ചികിത്സിച്ചു. പിന്നീട് 9ാം തിയ്യതി കുല്‍ബുര്‍ഗിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ വെച്ച് കോവിഡ് 19 ആണെന്ന് സംശയം തോന്നി രോഗിയുടെ സ്രവങ്ങളുടെ സാമ്പിളുകള്‍ പരിശോധനക്ക് അയക്കുയായിരുന്നു. ഇതിനിടെ ബന്ധുക്കള്‍ റിസള്‍ട്ട് അറിയുന്നതിന് മുന്‍പ് ഹൈദരബാദിലെക്ക് ചികിത്സക്കായി മാറ്റി. ഹൈദരബാദിലെ ചികിത്സ കഴിഞ്ഞ് തിരികെ വരുമ്പോഴാണ് മരണം സംഭവിച്ചത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!