മാറാട് കലാപക്കേസിലെ പ്രതി മരിച്ച നിലയില്‍: കൊലപാതകമെന്ന് സംശയം

കോഴിക്കോട്:  മാറാട് കാലാപക്കേസില്‍ ശിക്ഷക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ ആളെ മരിച്ചനിലയില്‍ കണ്ടെത്തി. മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിന്റെ മൃതദേഹമാണ് കണ്ടത്തിയത്.
കല്ല് കഴുത്തില്‍ കെട്ടിയ നിലയിലാണ് മൃതദേഹം.

ഈ കേസില്‍ പന്ത്രണ്ട് വര്‍ഷത്തേക്കാണ് ഇയാളെ ശിക്ഷിച്ചത്‌

ജാമ്യത്തിലിറങ്ങിയ ഇയാളെ മാറാട് കേസിലെ ഗൂഡാലോചന അന്വേഷിക്കുന്ന സിബിഐ ചോദ്യം ചെയ്തിരുന്നു.

രണ്ടുദിവസമായി ഇയാളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
ഇല്യാസിന്റെ മരണം കൊലപാതകമെന്ന് സംശയമുള്ളതായാണ് പോലീസ് നല്‍കുന്ന സൂചന.

Related Articles