Section

malabari-logo-mobile

മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു

HIGHLIGHTS : Mappilapat singer Faseela passed away

കോഴിക്കോട് :പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപ്പറമ്പിലെ . വസതിയിലായിരുന്നു അന്ത്യം.

മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തില്‍ വിളയിലില്‍ കേളന്‍-ചെറുപെണ്ണ് ദമ്പതികളുടെ മകളായാണ് ജനനം.

sameeksha-malabarinews

അന്തരിച്ച മാപ്പിളപ്പാട്ട് ഗായകന്‍ വിഎം
കുട്ടിയാണ് മാപ്പിള പാട്ടിന്റെ വിശാലമായ ലോകത്തേക്ക് ഇവരെ കൊണ്ടുവന്നത്.

എംഎസ് വിശ്വനാഥന്റെ സംഗീതത്തിലാണ് ഫസീല സിനിമയിൽ ആദ്യമായി പാടിയത്. ‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തില്‍ പി ടി അബ്ദുറഹ്‌മാന്റെ രചനയില്‍ ‘അഹദവനായ പെരിയോനെ’ എന്ന ഗാനമായിരുന്നു അത്.

ഹസ്ബീ റബ്ബി ജല്ലല്ലാഹ്, , ഉടനെ കഴുത്തെന്റെ, കണ്ണീരില്‍ മുങ്ങി, മണി മഞ്ചലില്‍, പടപ്പു പടപ്പോട്, റഹ്‌മാനല്ലാ, ഉമ്മുല്‍ ഖുറാവില്‍, യത്തീമീന്നത്താണി, തുടങ്ങി നിരവധി പ്രശസ്തമായ ഗാനങ്ങള്‍ ഫസീല പാടിയതാണ്. എൺപതുകളിൽ ഗൾഫ് പ്രോഗാം വേദികളിൽ സജീവ സാനിധ്യമായിരുന്നു ഫസീല.

കേരള മാപ്പിള കലാ അക്കാദമി ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ഫോക് ലോര്‍ അക്കാദമി ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ്, മാപ്പിള കലാരത്‌നം അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!