പരപ്പനങ്ങാടി:വീട് നിർമ്മാണം പാതിവഴിയിൽ നിന്നുപോയ സഹപാഠിക്ക് ബി ഇ എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളന്റീയേഴ്സ് വീട് നിർമ്മാണം പൂർത്തീകരിച്ചു നൽകി.
വീടില്ലാതെ കഷ്ടപ്പെടുകയായിരുന്ന ഭിന്നശേഷി വിദ്യാർഥിക്ക് വേണ്ടിയായിരുന്നു വോളൻ്റിയേഴ്സിൻ്റെ ഈ ദൗത്യം. പുതിയവീട്ടിൽ താമസം ആരംഭിച്ച വിദ്യാർത്ഥിയും കുടുംബവും, ഈ ഉദ്യമം വിജയിപ്പിക്കാൻ സഹകരിച്ച എൻ.എസ്.എസ് വോളൻ്റീയഴ്സിനും അധ്യാപകർക്കും, പിടിഎ അംഗങ്ങൾക്കും സ്നേഹവിരുന്ന് നൽകി.
എൻ.എസ്.എസ് മലപ്പുറം വെസ്റ്റ് ജില്ലാ കൺവീനർ രാജ്മോഹൻ പി.ടി, എൻ.എസ്.എസ് താനൂർ ക്ലസ്റ്റർ പി.എ.സി അംഗം ഡോ.ജ്യോതിലക്ഷ്മി, സ്കൂൾ പ്രിൻസിപ്പൽ ബിന്ദ്യ മേരി ജോൺ, പി.ടി.എ പ്രസിഡൻറ് നൗഫൽ ഇല്യാൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രത്യുഷ് ഡി എസ്, എൻ.എസ്.എസ് വോളണ്ടിയർ ലീഡർമാരായ റോൺ സി കോശി ഷൈൻ, കുമാരി നിവേദ്യ,
മറ്റദ്ധ്യാപകർ, എൻ.എസ്.എസ് വോളന്റീയെർസ്, പി.ടി.എ അംഗങ്ങൾ എന്നിവർ ഈ സ്നേഹവിരുന്നിൽ സന്നിഹിതരായിരുന്നു.




