കച്ചവടത്തിനായി കൊണ്ടുപോകുകയായിരുന്ന 18 കുപ്പി മദ്യവുമായി ഒരാള്‍ പിടിയില്‍

പരപ്പനങ്ങാടി: കച്ചവടത്തിനായി കൊണ്ടുപോകുകയായിരുന്ന 18 കുപ്പി മദ്യം പിടിച്ചെടുത്തു. ചെമ്മാട് അമ്പാട്ട് ഹൗസ് രുദീഷ് എന്നയാളെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

കരുമരകാട് കൂട്ടുമ്മൂച്ചി റോഡില്‍ മാതാപുഴ എന്ന സ്ഥലത്ത് വെച്ചാണ് രുധീഷിനെ അയാളുടെ സ്‌കൂട്ടറും മദ്യവുമായി പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെയുടെ നിര്‍ദ്ദേശാനുസരണം സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ആര്‍ യു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാര്‍ , സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ് റഹ്‌മാന്‍, രഞ്ജിത്ത് ഹോം ഗാര്‍ഡ് ശശികുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top