മാപ്പിളപ്പാട്ട് ഗായകന്‍ ഫൈജാസ് ഉളിയില്‍ വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍:ഇരിട്ടി – മട്ടന്നൂര്‍ റോഡില്‍ പുന്നാട് ഉണ്ടായ വാഹനാപകടത്തില്‍ ഉളിയില്‍ സ്വദേശിയായ മാപ്പിളപ്പാട്ട് ഗായകന്‍ ഫൈജാസ് ഉളിയില്‍ (38)മരിച്ചു്. രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്.

കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

ആള്‍ട്ടോകാറില്‍ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി വാഹനത്തിന്റെ ഡോര്‍ കട്ട് ചെയ്താണ് പുറത്ത് എടുത്തത് . ഉടനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മട്ടന്നൂരിലെ സ്വകാര്യ ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top