കോഴിച്ചെനയിൽ വൈക്കോൽ കൊണ്ടുപോകുന്ന ലോറിക്ക് തീപിടിച്ചു

HIGHLIGHTS : A lorry carrying straw caught fire in Kozhichena

malabarinews

തിരൂരങ്ങാടി: പുക്കിപ്പറമ്പ് കോഴിച്ചെനയിൽ വൈക്കോൽ കൊണ്ടുപോകുന്ന ലോറിക്ക് തീപിടിച്ചു. ലോറിയിൽ ഉണ്ടായിരുന്ന വൈക്കോലിന്റെ മുകൾഭാഗം ഇലക്ട്രിക് ലൈനിൽ തട്ടി തീ പിടിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 3.30 ഓടെയാണ്  സംഭവം. പോലീസ് ക്യാമ്പിനോട് ചേർന്നുള്ള പഞ്ചായത്ത് റോഡിൽ വച്ചായിരുന്നു സംഭവം .

sameeksha

തിരൂരിൽ നിന്നും ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായും അണച്ചു ഡ്രൈവർക്ക് ചെറിയ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്  .
സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് വൈക്കോൽ കൊണ്ടുപോവുന്നതിനിടെയാണ് സംഭവം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!