വയനാട്ടില്‍ മാവോയിസ്റ്റ് പോസ്റ്റര്‍

കല്‍പ്പറ്റ: വയനാട്ടില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍. തൊണ്ടര്‍നാട് കുഞ്ഞോത്താണ് മാവോയിസ്റ്റ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് ടൗണില്‍ പലയിടത്തായി പോസ്റ്ററുകള്‍ കണ്ടത്.

സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലുള്ളവയാണ് പോസ്റ്ററുകള്‍. ഭരണകൂടത്തിന്റെ അവകാശ നിഷേധത്തിനെതിരെ പോരാടാനാണ് പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നത്.

”ബ്രിട്ടീഷുകാരുടെ തീ തുപ്പുന്ന തോക്കുകളെ വില്ലും അമ്പുമായി നേരിട്ട് ഓടിച്ച ചരിത്രമുള്ള, കുറിച്യ മണ്ണില്‍ പണിയെടുക്കുന്ന പണിയ ആദിവാസികള്‍ക്ക് ഇപ്പോഴും ഭൂമിക്കു പട്ടയം ഇല്ലാത്ത അവസ്ഥയാണ്. കൊല്ലങ്ങള്‍ ചോദിച്ചിട്ടും പട്ടയം കിട്ടിയില്ല. അവകാശങ്ങള്‍ക്കു വേണ്ടി അമ്പും വില്ലും തോക്കുമെടുത്തു ഭരണകൂടത്തെ നേരിടണം. തൊണ്ടര്‍നാട് പഞ്ചായത്തിലെ ആദിവാസികള്‍ക്കു പട്ടയം നല്‍കുക”- പോസ്റ്ററിലെ വാചകങ്ങള്‍ ഇങ്ങനെയാണ്.

തൊണ്ടര്‍നാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top