Section

malabari-logo-mobile

വയനാട്ടില്‍ മാവേയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു;കൊല്ലപ്പെട്ടത് മലപ്പുറം സ്വദേശി?

HIGHLIGHTS : വൈത്തിരി: പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലുപ്പെട്ടു. : വയനാട് ലക്കിടിയില്‍ ഇന്നലെ പൊലീസുമായി മാവോയിസ്റ്റുമായി ഏറ്റുമുട്ടിയത്....

വൈത്തിരി: പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലുപ്പെട്ടു. : വയനാട് ലക്കിടിയില്‍ ഇന്നലെ പൊലീസുമായി മാവോയിസ്റ്റുമായി ഏറ്റുമുട്ടിയത്. ഒരു മാവോയിസ്റ്റ് പിടിയിലായതായും സൂചനയുണ്ട്. കൊല്ലപ്പെട്ടത് മലപ്പുറം മഞ്ചേരി നെല്ലിക്കുന്നത്ത് സ്വദേശി സി പി ജലീലാണ്. പോരാട്ടം നേതാവ് സി പി റഷീദിന്റെ സഹോദരനാണ്.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ദേശീയ പാതയോരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ആയുധ ധാരികളായ മൂന്നംഗ സംഘമെത്തിയത്. ഇവര്‍ ഉടമയുമായി പണമാവശ്യപ്പെടുകയും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. ഇതെതുടര്‍ന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുമായ് സംഘം ഏറ്റുമുട്ടിയത്.

sameeksha-malabarinews

ഏറ്റുമുട്ടലിനിടെ പരിക്കേറ്റവര്‍ ഉള്‍പ്പെടെ റിസോര്‍ട്ടിന് സമീപത്തുള്ള കാട്ടിലേക്ക് ഉള്‍വലിഞ്ഞിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പുലര്‍ച്ചവരെ പോലീസും തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ തുടര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. ഇതിനുശേഷം പോലീസ് നടത്തിയ പരിശോധനയിലാണ് ഒരാള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്.

രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി കാട്ടിനുള്ളില്‍ തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് വയനാട്ടില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വെടിവെയ്പ്പിനെ തുടര്‍ന്ന് തടഞ്ഞ കോഴിക്കോട് വയനാടിലെ ഗതാഗതം പുനസ്ഥാപിച്ചു.

ഈ പ്രദേശത്ത് അടുത്തിടെയായി തുടര്‍ച്ചയായി മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!