കോട്ടക്കലില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരണപ്പെട്ടു;മരണപ്പെട്ടത് നിയന്ത്രണം വിട്ട ക്രെയ്ന്‍ അപകടത്തില്‍ പരിക്കേറ്റ യുവാവ്

മലപ്പുറം: കോട്ടക്കലില്‍ നിയന്ത്രണം വിട്ട ക്രെയ്ന്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. രണ്ടത്താണി മുള്ളന്‍മട സ്വദേശി അഫ്‌സല്‍ മാട്ടില്‍(21)ആണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ അഫ്‌സല്‍ കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

Share news
error: Content is protected !!
Scroll to Top