Section

malabari-logo-mobile

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ഇമാം ഷെഫീഖ് ഖാസ്മിയെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുവരും

HIGHLIGHTS : തിരുവനന്തപുരം:  പ്രായപൂര്‍ത്തിയാകത്തെ പെണ്‍കുട്ടിയെ കാറില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ഇമാം ഷെഫീഖ് ഖാസ്മിയെ പോലീസ് ചോദ്യം ചെയ്തുവ...

തിരുവനന്തപുരം:  പ്രായപൂര്‍ത്തിയാകത്തെ പെണ്‍കുട്ടിയെ കാറില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ഇമാം ഷെഫീഖ് ഖാസ്മിയെ പോലീസ് ചോദ്യം ചെയ്തുവരുന്നു. ഇയാളെ ഇന്ന് തെളിവെടുപ്പിനായി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ തൊളിമലയിലും പരിസരത്തും എത്തിക്കും.
കഴിഞ്ഞ ദിവസം മധുരിയില്‍ നിന്ന് പിടിയിലായ ഇയാളെ രാത്രിയില്‍ തന്നെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യാന്‍ ആരംഭിച്ചിരുന്നു. സംഭവം നടന്ന് ഒരു മാസത്തോളമായി ഇയാള്‍ ഒളിവിലായിരുന്നു.

ചോദ്യം ചെയ്യലില്‍ ഇയാള്‍ കോയമ്പത്തൂര്‍, ഊട്ടി, വിജയവാഡ എന്നിവിടങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇമാമിന്റെ സഹോദരന്‍ നൗഷാദാണ് ഇയാള്‍ക്ക് വേണ്ടിയുള്ള എല്ലാസഹായവും ചെയ്തുകൊടുത്തുകൊണ്ടിരുന്നത്. നൗഷാദിന്റെ ബിസിനസ് ബന്ധങ്ങള്‍ ഉപയോഗിച്ച് ഇതരസംസ്ഥാന്ങ്ങളിലുള്ള വ്യാപാരികള്‍ വഴി ഇമാമിന് പണമടക്കമുള്ള സഹായങ്ങള്‍ എത്തിച്ചു. നൗഷാദിനെ കൂടാതെ ഇമാമിന്റെ ചില സുഹൃത്തുക്കളും പണമടക്കം അയച്ചുകൊടുത്തിട്ടുണ്ട്.

sameeksha-malabarinews

നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് പോലീസിന് ഇമാമിലേക്കുള്ള വഴി തെളിഞ്ഞത്. ഇമാമിന്റെ സഹായിയായ പിടിക്കപ്പെടുമ്പോള്‍ കൂടെയുണ്ടായിരുന്ന ഫാസിലിനെ കുറിച്ച് നൗഷാദിന് പോലീസിനോട് പറയേണ്ടിവന്നു.

ഇതോടെ ഫാസിലിനെയും പോലീസ് നിരീക്ഷിച്ചു. ഫാസിലിന്റെ ഐഡി ഉപയോഗിച്ചാണ് മധുരയില്‍ ഇവര്‍ മുറിയെടുത്തത്. ഈ ലോഡ്ജില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പോലീസിനെ ഇമാമിനെ പിടികൂടാന്‍ സഹായിച്ചു.

കഴിഞ്ഞ മാസം 12നാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ ഇമാമിനെതിരെ വിതുര പോലീസ് കേസെടുക്കുന്നത്. കീഴടങ്ങാന്‍ ആവിശ്യപ്പെട്ടങ്ങിലും ഇയാള്‍ തന്ത്രപൂര്‍വ്വം മുങ്ങുകയായിരുന്നു. തിങ്കളാഴ്ച ഇയാളുടെ മുന്‍കൂര്‍ജ്യാമാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

വെള്ളിയാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!