വയനാട്ടിലെ മാവോയിസ്റ്റ് വേട്ട; ആദ്യം വെടിവെച്ചത് പോലീസെന്ന് റിസോര്‍ട്ട് ജീവനക്കാര്‍

കല്‍പ്പറ്റ:  വയനാട്ടിലെ വൈത്തിരിയില്‍ റിസോര്‍ട്ടില്‍ വെച്ച് പോലീസിനെ ആദ്യം മാവോയിസ്റ്റുകള്‍ വെടിവെച്ചതിനെ തുടര്‍ന്നാണ് പോലീസ് പ്രത്യാക്രമണം നടത്തിയതെന്ന വാദം തള്ളി റിസോര്‍ട്ട് ജിവനക്കാര്‍. മാവോയിസ്റ്റുകള്‍ എത്തിയ വിവരമറിഞ്ഞ സ്ഥലത്തെത്തിയ പോലീസ് ആദ്യം വെടിവെക്കുകയായിരുന്നുവെന്ന ഉപവന്‍ റിസോര്‍ട്ട് ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കുന്നു.

ബുധനാഴ്ച രാത്രിയില്‍ വയനാട് വൈത്തിരിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചുവെന്നും പുലര്‍ച്ച വരെ നീണ്ട ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടുവെന്നുമായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്.

ഇന്നലെ മരിച്ചത് മാവോയ്‌സ്റ്റ് നേതാവ് മലപ്പുറം പാണ്ടിക്കാട് സ്വദേശി സിപി ജലീലാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇയാളുടെ സഹോദരന്‍ റഷീദാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ഏറ്റുമുട്ടല്‍ നടന്നെന്ന പോലീസിന്റെ വാദം വിശ്വാസ്യോഗ്യമല്ലെന്ന് റഷീദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ജലീലിന്റെ മൃതദേഹം തങ്ങള്‍ക്ക് വിട്ടുതരണമെന്ന കുടുംബത്തിന്റെ ആവിശ്യം പോലീസ് പരിഗണിക്കുമെന്നാണ് സൂചന. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

Share news
error: Content is protected !!
Scroll to Top