മോഹന്‍ലാലിന്റെ ആദ്യ വെബ് സിനിമ ഒരുക്കുന്നത് റസൂല്‍ പൂക്കുട്ടി

കൊച്ചി:  ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ആദ്യ വെബ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ മോഹന്‍ലാല്‍.

ഈ ചിത്രത്തിനായി മോഹന്‍ലാല്‍ 45 ദിവസത്തെ ഡേറ്റ് നല്‍കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ ആദ്യമായാണ് ഒരു വെബ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

യുഎസ് കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

ഇതിനിടെ മറ്റൊരു മലയാള സിനിമയില്‍ നായകനായി റസൂല്‍ പൂക്കുട്ടിയെത്തുന്നുണ്ട്. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ദ സൗണ്ട് സ്‌റ്റോറിയാണിത്.
മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും് ചിത്രം ഇറങ്ങുന്നുണ്ട്. ഏപ്രില്‍ ആദ്യവാരം ചിത്രം തിയ്യേറ്ററുകളിലെത്തും.

Related Articles