Section

malabari-logo-mobile

പ്ലസ്ടു കെമിസ്ട്രി പരീക്ഷ ചോദ്യപേപ്പര്‍ കടുകട്ടി:  കടുത്ത രോഷവും പ്രതിഷേധവുമായി

HIGHLIGHTS :  കടുത്ത രോഷവും പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ടിക് ടോക്കിലും ഫേസ്ബുക്കിലും ഈ വര്‍ഷത്തെ പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പര്‍ ...

 കടുത്ത രോഷവും പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ടിക് ടോക്കിലും ഫേസ്ബുക്കിലും

ഈ വര്‍ഷത്തെ പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കുട്ടികള്‍ക്ക് പരീക്ഷയെഴുതാനല്ല മറിച്ച് ചോദ്യകര്‍ത്താവിന്റെ അറിവ് പ്രകടിപ്പിക്കാനാണെന്നുള്ള വിമര്‍ശനം ശക്തമാകുന്നു. ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഒരിക്കലും അങ്ങിനെ കെമിസട്രി ജയിച്ചുകയറരുതെന്ന നിര്‍ബന്ധം ചോദ്യകര്‍ത്താവിനുളളതുപോലയുണ്ടെന്ന് വിമര്‍ശനമാണ് എല്ലാകോണുകളില്‍ നിന്നും ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്.
പല വിദ്യാര്‍ത്ഥികളും കരഞ്ഞുകൊണ്ടാണ് പരീക്ഷാ ഹാളില്‍ നിന്നും ഇറങ്ങിയത്

sameeksha-malabarinews

മാര്‍ച്ച് 6ന് നടന്ന ഈ പരീക്ഷയെ കുറിച്ച് കുട്ടികളുടെ പ്രതികരണങ്ങള്‍ ടിക് ടോക്കിലൂടെയും, മറ്റ് സോഷ്യല്‍ മീഡയകളിലൂടെയും പുറത്തവന്നുകൊണ്ടിരിക്കുകയാണ്.
വൈറലായ ഒരു ടിക് ടോക് വീഡിയോയില്‍ വിദ്യാര്‍ത്ഥി പറയുന്നത് ക്വസ്റ്റിന്‍ പേപ്പറിട്ടയാള്‍ വലിയൊരു തെറ്റാണ് ചെയ്തത് . ഇട്ടയാളെ പടച്ചോന്‍ ശിക്ഷിക്കുമെന്നാണ്.

ഒരു അധ്യാപകന്‍ കൂടിയായ മറ്റൊരു രക്ഷിതാവ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത് പരീക്ഷയെഴുതി കഴിഞ്ഞ് വന്ന മകന്‍ താനുമായി നടത്തിയ സംഭാഷണത്തെയാണ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

March 6 at 9:02 PM ·  
പ്ലസ് ടു കെമിസ്ട്രി പരീക്ഷ കഴിഞ്ഞ്
മോന്‍ വീട്ടിലെത്തി.
എങ്ങനെയുണ്ടായിരുന്നു..?
കേള്‍ക്കുന്നുണ്ടെങ്കിലും
അവന്‍ മുഖം കഴുകികൊണ്ടിരുന്നു..
അച്ഛാ..?
എന്തേ..?
കുട്ട്യേളല്ലേ പരീക്ഷ എഴുതേണ്ടത് ?
അതെ.
ഇത് കുട്ട്യേള്‍ക്കുള്ളതല്ല..

അതിന് ശേഷം അദ്ദേഹം ടീച്ചറുടെ അറിവ് വിളമ്പാനുള്ള ഇടമല്ല ചോദ്യപ്പേപ്പര്‍ മറിച്ച് കുട്ടിയുടെ പഠനനിലവാരം അറിയാനുള്ളതാണെന്ന കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ചോദ്യപേപ്പര്‍ തയ്യാറാക്കിയ കെമിസ്ട്രി ‘പണ്ടി’തന് കുറിപ്പ് സമര്‍പ്പിച്ചുകൊണ്ടാണ് അവസാനിക്കുന്നത്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!