മോഹന്‍ലാലിനൊപ്പം വീണ്ടും ഹണി റോസ്: ഇട്ടിമാണി സിംഗപ്പൂരില്‍

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ നായകനാകുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയില്‍ ഹണി റോസ് നായികയാകുന്നു. കനല്‍ എന്ന പത്മകുമാര്‍ ചിത്രത്തിലാണ് ഇവര്‍ ആദ്യം ഒരുമിച്ചഭിനയിച്ചത്.
മെയ്ഡ് ഇന്‍ ചൈനയുടെ ഷൂട്ട് മാര്‍ച്ച് ഒടുവില്‍ സിംഗപ്പൂരിലാണ് ആരംഭിക്കുക.
എറണാകുളവും തൃശ്ശൂരുമാണ് മറ്റ് രണ്ട് ലൊക്കേഷനുകള്‍.

ആശിര്‍വാദ് സിനമാ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ ജിബിയും ജോജുവും ചേര്‍ന്നാണ് കഥാരചനയും ഇവരുടേതാണ്.

ചിത്രത്തില്‍ തമിഴ് താരം രാധിക ശരത്കുമാര്‍ കരുത്തമായ ഒരു സ്ത്രീ വേഷം ചെയ്യുന്നുണ്ട്.

ഹരീഷ് കണാരനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും എന്നിവരും ചിത്രത്തിലുണ്ട്.

Related Articles