തിരൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുകണ്ട മൃതദേഹം തിരിച്ചറിഞ്ഞു

തിരൂര്‍: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുകണ്ട മൃതദേഹം തിരിച്ചറിഞ്ഞു. കരുവാരക്കുണ്ട് സ്വദേശി കമ്മു(60)ന്റെതാണ് മൃതദേഹം. ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ഫെബ്രുവരി 28 നാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷന് കിഴക്കുവശത്തെ കുറ്റിക്കാട്ടില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ കബറടക്കി.

Share news
error: Content is protected !!
Scroll to Top