ജയിലില്‍ നിന്ന് ഇറങ്ങി മൂന്നാംനാള്‍ മോഷണത്തിനിടെ വീണ്ടും പിടിയില്‍ ;പിടിയിലായത് തിരൂര്‍ സ്വദേശി

തിരൂര്‍: ജയിലില്‍ നിന്ന് മൂന്ന് ദിവസം മുന്‍പ് ഇറങ്ങിയയാള്‍ വീണ്ടും മോഷണകുറ്റത്തിന് പിടിയിലായി. തിരൂര്‍ ബിപി അങ്ങാടി സ്വദേശി കോട്ടയ്ക്കല്‍ കൊളത്തൂപ്പറമ്പില്‍ താമസക്കാരനുമായ പൂന്തോട്ടത്തില്‍ഷെരീഫ്(43) ആണ് അറസ്റ്റിലായത്.
പ്രതി മോഷണം നടത്തുന്നതിനിടെ കടയുടമ കൈയോടെ പിടികൂടുകയായിരുന്നു. തിരൂരിനടുത്ത് വെങ്ങാലൂരില്‍ കൊടിവളപ്പില്‍ അബ്ദുള്‍ഖാദറിന്റെ കൂള്‍ബാറില്‍ മോഷണം നടത്തുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. കൂള്‍ബാറില്‍ കയറിയ പ്രതി വെള്ളം ആവശ്യപ്പെടുകയും കടയുടമ വെള്ളം എടുത്ത് കൊടുക്കുന്ന സമയത്ത് മേശവലിപ്പില്‍ നിന്ന് 700 രൂപ മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ എത്തിയ ബൈക്കിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

തിരൂര്‍ എസ്.ഐ കെ ജെ ജിനേഷും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നേരത്തെ പ്രതി കോട്ടക്കലിലെ പച്ചക്കറിക്കടയില്‍ നിന്ന് മോഷണം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കടയുടമ പുറത്ത് വിട്ടതോടെ ഇയാള്‍ കീഴടങ്ങി ജയിലിലാവുകയായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തി പിടിയിലായിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top