Section

malabari-logo-mobile

കോഴിക്കോട്ട് ജനകീയ എംപിയെ തോല്‍പ്പിക്കാന്‍ ജനകീയ എംഎല്‍എയെ ഇറക്കി സിപിഎം

HIGHLIGHTS : എ പ്രദീപ്കുമാര്‍ കോഴിക്കോട്ടും, പി ജയരാജന്‍ വടകരയിലും സ്ഥാനാര്‍ത്ഥികളാകും കോഴിക്കോട് : തങ്ങളുടെ ശക്തികേന്ദ്രത്തില്‍ സ്ഥിരമായി തോല്‍ക്കപ്പെടുന്ന എന്...

എ പ്രദീപ്കുമാര്‍ കോഴിക്കോട്ടും, പി ജയരാജന്‍ വടകരയിലും സ്ഥാനാര്‍ത്ഥികളാകും
കോഴിക്കോട് : തങ്ങളുടെ ശക്തികേന്ദ്രത്തില്‍ സ്ഥിരമായി തോല്‍ക്കപ്പെടുന്ന എന്ന ചീത്തപ്പേര് മാറ്റാന്‍ സിപിഎം ഇത്തവണ ലോകസഭയിലേക്ക് മത്സരത്തിനിറക്കുന്നത് ഒരു സിറ്റിങ് എംഎല്‍എയെ തന്നെ. കോഴിക്കോട് നോര്‍ത്തിലെ എംഎല്‍എ ആയ എ പ്രദീപ്കുമാര്‍ കോഴിക്കോട് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാക്കി മണ്ഡലം പിടിക്കാനൊരുങ്ങുകയാണ് സിപിഎം.

നിലവിലെ എംപിയായ എംകെ രാഘവന്റെ ജനകീയമുഖമാണ് കഴിഞ്ഞ തവണ വിജയത്തിന് കാരണമായത്. അത് മറികടക്കാനാണ് കേരളത്തിലെ അറിയപ്പെടുന്ന ജനകീയമുഖമുള്ള ഒരാളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ഉദ്ദേശിക്കുന്നത്. കഴിഞ്ഞ തവണ രാഘവന്‍ തോല്‍പ്പിച്ചത് സിപിഎം കേന്ദ്രകമ്മറ്റിയംഗം എ വിജയരാഘവനെയായിരുന്നു. അതിന് മുന്‍പ് സിപിഎമ്മില്‍ നിലനിന്നിരുന്ന വിഭാഗീയപ്രവര്‍ത്തങ്ങളുടെ കുടി ഭാഗമായി ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ്‌റിയാസ് ഈ മണ്ഡലത്തില്‍ രാഘവനോട് തോറ്റിരുന്നു.

sameeksha-malabarinews

ഇത്തവണ ഇവിടെ മുഹമ്മദ് റിയാസ് വീണ്ടും മത്സരിക്കുമെന്ന വാര്‍ത്ത പുറത്തുവന്നിരുന്നെങ്ങിലും ഒരു റിസ്‌ക് എടുക്കാന്‍ സിപിഎം തയ്യാറല്ല എന്നാണ് സൂചന. പ്രദീപ്കുമാര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രധാന പദ്ധതിയായ ലോകനിലവാരത്തിലുള്ള പൊതുവിദ്യാലയങ്ങള്‍ എന്ന കാഴ്ചപ്പാട് ഇന്ന് കേരളത്തില്‍ ഒരു മാര്‍ഗ്ഗരേഖതന്നെയായി മാറിക്കഴിഞ്ഞു. കൂടാതെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ ലോകസഭ മണ്ഡലത്തിലെ 7 മണ്ഡലങ്ങളില്‍ കോഴിക്കോട് സൗത്ത് ഒഴികെ എല്ലായിടത്തും ഇടതു സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്.

പ്രദീപ്കൂമാറിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ലിമെന്ററി് കമ്മറ്റികള്‍ യോഗം ചേര്‍ന്ന അംഗീകരിച്ചിട്ടുണ്ട് വ്യാഴാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സക്രട്ടറിയേറ്റ്, സമതിയോഗങ്ങള്‍ ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട.

കോഴിക്കോട്ടെ മറ്റൊരു മണ്ഡലമായ വടകരയില്‍ സിപിഎം മത്സരത്തിനിറക്കുന്നത് കണ്ണൂര്‍ ജില്ലാ സക്രട്ടറി പി ജയരാജനെ തന്നെയാണ്. മണ്ഡലം പാര്‍ലിമെന്ററി കമ്മറ്റിയോഗത്തില്‍ മുഹമ്മദ് റിയാസിന്റെയും, മുന്‍ എംപി സതീദേവിയുടെയും പേരുകള്‍ ഉയര്‍ന്നുവന്നെങ്ങിലും ജയരാജന് തന്നെയാണ് മുന്‍തൂക്കം ലഭിച്ചത്. കണ്ണൂര്‍ ജില്ലയിലെ രണ്ട് നിയമസഭ മണ്ഡലങ്ങളും വടകരയില്‍ ഉള്‍പ്പെടും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!