കോഴിക്കോട് എ പ്രദീപ് കുമാര്‍ എംഎല്‍എ മത്സരിക്കും

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ എ പ്രദീപ് കുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും. കോഴിക്കോട് ലോക്‌സഭാ മണ്ഡലം കമ്മിറ്റി യോഗത്തിലാണ് എ പ്രദീപ് കുമാറിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്.

സംസ്ഥാന സമിതിയുടെയും ദേശീയ നേതൃത്വത്തിന്റെയും അംഗീകാരത്തോടെ വെള്ളിയാഴ്ച സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

നിലവില്‍ കോഴിക്കോട് നോര്‍ത്ത് എംഎല്‍എയാണ് പ്രദീപ് കുമാര്‍. ജനകീയനായ എം പി രാഘവനെയാണ് പ്രദീപ് കുമാര്‍ മണ്ഡലത്തില്‍ നേരിടുന്നത്. ഇതോടെ കോഴിക്കോട്ടുകാരുടെ രണ്ട് ജനകീയ നേതാക്കള്‍ നേര്‍ക്കു നേര്‍വരികയാണ്.

Share news
error: Content is protected !!
Scroll to Top