
തിരൂരങ്ങാടി : രണ്ടുദിവസങ്ങളിലായി മഴ തിമിര്‍ത്തുപെയ്യുന്നതിനാല്‍ തിരൂരങ്ങാടിപ്രദേശത്തെ താഴ്ന്ന പ്രദേശങ്ങള്‍ കടുത്ത വെള്ളപ്പൊക്ക ഭീതിയിലാണ് .കടലുണ്ടി പുഴ രൗദ്ര ഭാവത്തോടെ ഒഴുകുന്നതും വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടുന്നുണ്ട് .
തിരൂരങ്ങാടി നഗരസഭയിലെ മാനിപ്പാടം പ്രദേശം ,പുളിഞിലപാടം ,മൂന്നിയൂരിലെ മുട്ടിയാറ ,ചുഴലി പ്രദേശങ്ങളിലെല്ലാം പുഴവെള്ളം എത്തി വെള്ളപ്പൊക്ക ഭീതിയിലാണിപ്പോള്‍ .മാനി പ്പാടത്തെ പലവീട്ടുകാരും ഇതിനകം തന്നെ ബന്ധു വീട്ടിലേക്കും മറ്റുമായി താമസം മാറിയിട്ടുണ്ട് .ശക്തമായ മഴ ഇനിയും തുടര്‍ന്നാല്‍ തിരൂരങ്ങാടിയിലെ കൂടുതല്‍ പ്രദേശ്നങ്ങളള്‍ വെള്ളത്തിനടിയിലാകും .മൂന്നിയൂര്‍ ചുഴലിയില്‍ കടലുണ്ടിപുഴക്കരികിലെ കൂറ്റന്‍ ചീനിമരം കടപുഴകി പുഴയിലേക്ക് പതിച്ചു.സമീപത്തെ പലതിന് കേടുപാടുകള്‍ സംഭവിച്ചു .കൂരിയാട് പനംപുഴ റോഡില്‍ വെള്ളം കയറിയതിനാല്‍ റോഡ് താത്കാലികമായ അടക്കുകയും ചെയ്തിട്ടുണ്ട്.
പുഴയില്‍ നിന്ന് വെള്ളം തിരൂരങ്ങാടി പനമ്പുഴ റോഡില്‍ കയറി ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. കൂരിയാട് പാക്കട പുറായ റോഡിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. കക്കാട് വടക്കേക്കാട് ഭാഗത്തേക്ക് രാത്രി 8 മണിയോടുകൂടി വെള്ളം കയറി തുടങ്ങിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ വീട്ടുസാധനങ്ങള്‍ എല്ലാം മാറ്റി തുടങ്ങി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




