തിരൂരങ്ങാടിയില്‍ നിന്നും ഒരു വയസ്സുള്ള കുഞ്ഞുമായി കടന്നുകളഞ്ഞ യുവാവിനെയും കുഞ്ഞിനെയും കണ്ടെത്തി

തിരൂരങ്ങാടി: പതിനാലുമാസം പ്രായമായ മകളെയും കൊണ്ട് മുങ്ങിയ വെളിമുക്ക് പടിക്കല്‍ സ്വദേശിയായ ആലിങ്ങതൊടി മുഹമ്മദ്കുട്ടിയുടെ മകന്‍ മുഹമ്മദ് സഫീര്‍(29)നെ മകള്‍ ഇനായമെഹറിനെയും കല്‍ക്കത്തയില്‍ കണ്ടെത്തി. ജൂണ്‍ 25ന് പതിനാറുങ്ങല്‍ വടക്കെ മമ്പുറത്ത ഭാര്യ സല്‍മ താമസിക്കുന്ന വാടക വീട്ടില്‍നിന്നും കുഞ്ഞിനെയുംകൊണ്ട് വിവാഹവീട്ടിലേക്കെന്നു പറഞ്ഞ് മുങ്ങിയതായിരുന്നു.

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കാമുകി വെസ്റ്റ് ബംഗാള്‍ സ്വദേശിനി സഞ്ജിത ചാറ്റര്‍ജി(28)യോടൊപ്പം കൊണ്ടോട്ടിയില്‍ കണ്ടതായി പൊലീസിന് സി.സി ടി.വി ദൃശ്യം ലഭിച്ചിരുന്നു.പിന്നീട് പോലീസ് അന്വേഷണം ഊര്ജിതമാക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇവരെ കല്‍ക്കത്തയില്‍ കണ്ടെത്തി.

രണ്ടു പൊലിസുകാര്‍ കഴിഞ്ഞദിവസം കൊല്‍ക്കത്തയിലേക്ക് പോയിരുന്നു.കുഞ് ഇപ്പോള്‍ സംസ്ഥാന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റിയുടെ നവജീവന്‍ ഹോമിലാണ് കഴിയുന്നത്. നാട്ടിലേക്ക് കൊണ്ടുവരാന്‍ രണ്ടു വനിതാപൊലിസും കല്‍ക്കത്തയിലെക്ക് പോയിട്ടുണ്ട്.
ഉടന്‍തന്നെ നാട്ടിലെത്തിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top