ജനസാഗരമായി മനുഷ്യജാലിക

manushya jalika 4പരപ്പനങ്ങാടി :രാഷ്ട്ര രക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ എന്ന മുദ്രാവാക്യവുമായി റിപ്പബ്ലിക്‌ ദിനത്തില്‍ എസ്‌കെഎസ്‌എസ്‌എഫ്‌ നടത്തിയ മനുഷ്യ ജാലിക ജനസാഗമായി മാറി. മുപ്പത്തിയാറ്‌ കേന്ദ്രങ്ങലിലായി നടത്തിയ സൗഹൃദസംഗമത്തിന്റെ ഭാഗമായി പരപ്പനങ്ങാടിയില്‍ നടന്ന മനുഷ്യജാലിക പാണക്കാട്‌ റഷീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.


manushya jalikaമനുഷ്യജാലികയുടെ ഭാഗമായി നഗരത്തില്‍ നടന്ന റാലിയില്‍ ആയിരങ്ങളാണ്‌ പങ്കെടുത്തത്‌. സംഗമത്തിന്റെ ഭാഗമായി റാലിയില്‍ പങ്കെടുത്ത വളന്റിയര്‍മാര്‍ പ്രതിഞ്‌ജയെുത്തു പ്രതിഞ്‌ജ എസ്‌കെഎസ്‌എസ്‌എഫ്‌ ജില്ലാ സക്രട്ടറി റഷീദ്‌മാസ്‌ററര്‍ ചൊല്ലിക്കൊടുത്തു
manushya jalika 2

ചടങ്ങില്‍ വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്‌, കെപി രാമനുണ്ണി രാവണപ്രഭു, ഫാദര്‍ പൗലോസ്‌, നിയാസ്‌ പുളിക്കലകത്ത്‌, എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top