മാണിയെ പിന്‍തുണച്ച്‌ എന്‍എസ്‌എസ്‌

15-sukumarannairതിരു: ബാര്‍ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെഎം മാണിയെ പിന്തുണച്ച്‌ എന്‍എസ്‌എസ്‌ രംഗത്ത്‌. മാണി അഴിമതിക്കാരനാണെന്ന്‌ തെളിയുന്നതുവരെ രാജിവെക്കേണ്ട ആവശ്യമില്ലെന്ന്‌ എന്‍എസ്‌എസ്‌ വ്യക്തമാക്കി.

തെളിവില്ലാതെ മാണിയെ കുരിശില്‍ തറയ്‌ക്കരുതെന്നും യുഡിഎഫ്‌ സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്‌ക്കണമെന്നാണ്‌ എന്‍എസ്‌എസ്സിന്റെ ആഗ്രഹമെന്നും എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

മാണി എന്നും എന്‍എസ്‌എസ്സിന്റെ നല്ല ബന്ധുവാണെന്നു പറഞ്ഞ സുകുമാരന്‍ നായര്‍ പിള്ളയുടെ രാജിക്കാര്യത്തെ കുറിച്ച്‌ തനിക്കറിയില്ലെന്നും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top