കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് കിലോഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് വിഭാഗം പിടികൂടി. 1.11 കോടി രൂപ വിലവരുന്നതാണ് സ്വര്‍ണം. ഗള്‍ഫ് എയര്‍ വിമാന ബഹ്‌റൈന്‍ വഴിവന്ന മണ്ണാര്‍ക്കാട് പെരിമ്പിടാരി കപ്പാരുവളപ്പില്‍ ഹക്കീം (31) ആണ് പിടിയിലായത്.
ഹക്കീം കൊണ്ടുവന്ന ലഗേജ് എക്‌സ്‌റേ പരിശോധന നടത്തു മ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ലഗേജിനകത്ത് സൂക്ഷിച്ച ഐകോണ്‍ ബ്രാന്‍ഡ് ബ്ലൂടൂത്ത് സ്പീക്കറിന്റെ ഇമേജില്‍ സുക്ഷിച്ചനിലയിലായിരുന്നു സ്വര്‍ണം. ബ്ലൂടുത്ത് സ്പീക്കറിന്റെ മാഗ്നറ്റുകള്‍ മാറ്റി രണ്ടു സ്വര്‍ണക്കട്ടികള്‍ ഇതിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




