വേട്ടയ്യനിലെ ട്രെന്‍ഡിംഗ് ഗാനത്തിനൊപ്പം വേദിയില്‍ ചുവടുവച്ച് തിളങ്ങി മഞ്ജു വാര്യര്‍

ചെന്നൈയില്‍ നടന്ന വേട്ടയ്യന്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സഹതാരങ്ങള്‍ക്കൊപ്പം ‘മനസിലായോ?’ ട്രെന്‍ഡിംഗ് ഗാനത്തിനൊപ്പം വേദിയില്‍ ചുവടുവച്ച് തിളങ്ങി മഞ്ജു വാര്യര്‍. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് രജനീകാന്ത് നായകനാവുന്ന വേട്ടയ്യന്‍.

ചിത്രത്തില്‍ മഞ്ജുവാര്യരാണ് നായിക. രജനികാന്തിന്റെ ഭാര്യയുടെ വേഷമാണ് മഞ്ജുവിന്. താര എന്നാണ് കഥാപാത്രത്തിന്റെ പേര്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ‘മനസിലായോ?’ എന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡാണിപ്പോള്‍. ഗാനരംഗത്തില്‍ രജനികാന്തിനൊപ്പമുള്ള മഞ്ജുവിന്റെ ഡാന്‍സ് ചുവടുകളും വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ, വേട്ടയ്യന്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സഹതാരങ്ങള്‍ക്കൊപ്പം ‘മനസിലായോ?’ ഗാനത്തിലെ ഹുക്ക് സ്റ്റെപ്പിന് അനുസരിച്ച് ചുവടുവയ്ക്കുന്ന മഞ്ജുവിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ചെന്നൈയില്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top