ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യമില്ല. മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. ജാമ്യം തള്ളിയതോടെ സിദ്ദീഖിന്റെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം.

യുവനടി നല്‍കിയ ലൈംഗികാതിക്രം പരാതിയിലാണ് നടന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് നടനെതിരെ ബലാത്സംഗക്കുറ്റം അടക്കം വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. സിദ്ധിഖിനെതിരായ ചില തെളിവുകള്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഇപ്പോള്‍ തള്ളിയത്.ലൈംഗിക പീഡന പരാതിയെത്തുടര്‍ന്നാണ് സിദ്ധിഖ് അമ്മ സംഘടനയുടെ ജനറള്‍ സെക്രട്ടറി സ്ഥാനം രാജിവച്ചെരുന്നു.

കേസിനാസ്പദമായ സംഭവം 2016ലായിരുന്നു . മാസ്‌കോട്ട് ഹോട്ടലില്‍ വച്ച് സിദ്ധിഖ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ദിവസം തിരുവനന്തപുരം നിള തീയേറ്ററില്‍ നടന്ന സിനിമ പ്രിവ്യൂ ഷോയിലും ഇരുവരും പങ്കെടുത്തതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രിവ്യൂ ഷോയ്ക്കു പിന്നാലെ സിനിമ ചര്‍ച്ചയ്ക്കെന്നു പറഞ്ഞ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് നടിയുടെ ആരോപണം.

അതെസമയം ലൈംഗികാരോപണ പരാതിയില്‍ നടന്‍ സിദ്ധിഖിനെതിരെ തെളിവുകളും പോലീസ് കണ്ടെത്തിയിരുന്നു. നടിയുടെ പരാതിയില്‍ പറയുന്ന ദിവസം സിദ്ധിഖ് താമസിച്ച തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലില്‍ പരാതിക്കാരിയെത്തിയിരുന്നതായി രേഖ. എട്ടുവര്‍ഷം മുന്‍പുള്ള സന്ദര്‍ശക രജിസ്റ്ററില്‍ പരാതിക്കാരി ഒപ്പിട്ടതായി പോലീസ് കണ്ടെത്തിയിരുന്നു.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top