സ്വര്‍ണവില ഇന്നും ഉയര്‍ന്നു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപകൂടി 56,000 രൂപയായി.ഒരു ഗ്രാം സ്വര്‍ണത്തിന് 7000 രൂപയാണ് കേരളത്തിലെ ഇന്നത്തെ വിപണിയിലെ വില.

കഴിഞ്ഞരണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരം കുതിക്കുകയാണ്.

അന്താരാഷ്ട്ര മാര്‍ക്കറ്റിലെ സ്വര്‍ണവിലയിലെ മുന്നേറ്റമാണ് കേരളത്തിലും സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top